വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി തമിഴ്നാട് മുതുമല കടുവസങ്കേതത്തോട് ചേർന്നുള്ള 495 കുടുംബങ്ങളെ മാറ്റിപാർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സമീപത്തെ 495 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനാണ് നിർദ്ദേശം. രണ്ടുമാസത്തിനകം കൈമാറാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
