കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ തിരച്ചിൽ സംഘം കണ്ടെത്തിയതായും അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായും നേപ്പാൾ പോലീസ് അറിയിച്ചു. “ലിഖു പികെ വില്ലേജ് കൗൺസിലിന്റെയും ദുദ്കുന്ദ മുനിസിപ്പാലിറ്റി-2 ന്റെയും അതിർത്തിയിൽ ലാമജുര ദണ്ഡ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. ഗ്രാമവാസികൾ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു,” കോഷി പ്രവിശ്യ പോലീസ് ഡിഐജി രാജേഷ്നാഥ് ബസ്തോല എഎൻഐയോട് പറഞ്ഞു.
കുന്നിൻമുകളിലെ മരത്തിൽ ഹെലികോപ്റ്റർ ഇടിച്ചതായാണ് പോലീസ് പറയുന്നത്. “വീണ്ടെടുത്ത മൃതദേഹങ്ങളുടെ ഐഡന്റിറ്റികൾ ഇനിയും കണ്ടെത്താനായിട്ടില്ല,” ബസ്തോല കൂട്ടിച്ചേർത്തു.
നേപ്പാളിൽ ആറ് പേരുമായി ഒരു ഹെലികോപ്റ്റർ കാണാതായിരുന്നു. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ രാവിലെ 10 മണിയോടെ കൺട്രോൾ ടവറുമായി ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു.