haryana-government-has-announced-pension-for-unmarried-persons-between-45-and-60-years-of-ageharyana-government-has-announced-pension-for-unmarried-persons-between-45-and-60-years-of-age

ഹരിയാന സർക്കാർ അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ചു . 45വയസ്സിനും 60 വയസ്സിനും ഇടയിലുള്ള അവിവാഹിതർക്ക്, വാർഷിക വരുമാനം 1.8 ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ്  മാസം 2750 രൂപയാണ് പെൻഷനായി നൽകുക. 40 വയസ്സുമുതൽ 60 വരെയുള്ള വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വിഭാര്യർക്കുള്ള പെൻഷൻ ലഭിക്കും.

75 വയസിനു മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് മുൻപ് സർക്കാർ  ‘ഹരിയാന പ്രാൺ വായു ദേവ്താ പെൻഷൻ സ്കീം’  പദ്ധതിയുടെ പേരിൽ പെൻഷനൽകിയിരുന്നു. അഞ്ചു വർഷക്കാലയളവിലേക്കാണ് പദ്ധതി. പ്രതിവർഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെൻഷനായി നൽകുമെന്നാണ് ഹരിയാന വനംവകുപ്പ്–പരിസ്ഥിതി മന്ത്രി കാൻവർ പാൽ പറഞ്ഞത്.

എല്ലാ വർഷവും ഈ തുകയിൽ വർധനവുണ്ടാകുംകയും,  രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾ ഈ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടില്ല. കൂടാതെ അഞ്ച് വർഷത്തിനു ശേഷം അവലോകന യോഗം നടത്തുകയും ചെയ്യും. അതുവരെ ഈ പദ്ധതിയ്ക്ക് കീഴെ 4,000 മരങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനുശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കി നടപടികൾ. വനമേഖലയിലെ മരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *