ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് ഇടുക്കി വാഗമണ്ണിൽ വിനോദസഞ്ചാരികൾക്കായി തുറന്നു നൽകി. 40 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജിന് 3 കോടി രൂപയാണ് നിർമ്മാണ ചെലവ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമാണ് ഗ്ലാസ് ബ്രിഡ്ജ് നൽകുന്നത്. ഗ്ലാസ് ബ്രിഡ്ജിന്റെയും സാഹസിക വിനോദ പാർക്കിന്റെയും ഉദ്ഘാടനം ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. മുണ്ടക്കയം, കൊക്കെയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയുന്ന വിധം ഒരേസമയം 15 പേർക്കാണ് പ്രവേശനം.