Girlfriend arrested for killing boyfriend's son

ഡൽഹിയിൽ 11 വയസ്സുകാരനെ കൊന്ന് പെട്ടിയിലടച്ചു പിതാവിന്റെ പെൺ സുഹൃത്ത് 24 കാരി പൂജ കുമാരിയാണ് പ്രതി. ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2019 മുതൽ ജിതേന്ദ്രയുമായി പൂജാ കുമാരി ലീവിങ് ടുഗതർ ബന്ധത്തിലായിരുന്നു. എന്നാൽ മൂന്ന് വർഷത്തിനുശേഷം ഇയാൾ ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങി. ഇതാണ് പൂജയെ ചൊടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 10ന് ജിതേന്ദ്രയുടെ ഇന്ദ്രർപുരിലെ വിലാസം കണ്ടെത്തി വീട്ടിലെത്തുകയും ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *