91- പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നേതാക്കളും രംഗത്തെത്തിട്ടുണ്ട്. അദ്ദേഹത്തിന്റ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയെന്നറിയപ്പെടുന്ന മൻമോഹൻ സിംഗ് 2004 – 2014 എന്നീ കാലഘട്ടത്തിലായിരുന്നു പ്രധാനമന്ത്രി ആയിരുന്നത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ആശംസകൾ അറിയിച്ചു.
