മനുഷ്യര്‍ മാംസ ഭക്ഷണം കഴിക്കുന്നത് മൂലമാണ് ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലിനും കാരണമാകുന്നതെന്ന് ഐഐടി ഡയറക്ടര്‍. ലക്ഷ്മിധര്‍ ബെഹ്റയാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മാംസ ഭക്ഷണം ഉപേക്ഷിച്ച് നല്ല മനുഷ്യരാവാന്‍ കുട്ടികളോട് ലക്ഷ്മിധര്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്. മാംസം കഴിക്കാനേ പാടില്ലന്നാണ് രാജ്യത്തെ ഏറ്റവും മികച്ച ടെക്നോളജി സ്ഥാപനമായി വിലയിരുത്തുന്ന ഐഐടിയുടെ ഡയറക്ടര്‍ ലക്ഷ്മിധര്‍ നിര്‍ദേശിക്കുന്നത്. വൈറലായ വീഡിയോയേക്കുറിച്ച് ഇദ്ദേഹം നിലവിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.