വ്യാഴാഴ്ച പുലർച്ചെ സെൻട്രൽ ജോഹന്നാസ്ബർഗിൽ തിരക്കേറിയ ഒരു തെരുവിൽ സ്ഫോടനം. ശേഷം ഒരു അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയതായി എമർജൻസി സർവീസ് അറിയിച്ചു. സ്‌ഫോടനത്തിൽ റോഡിലെ ഒരു കുഴി പൊട്ടിത്തെറിക്കുകയും റോഡ് വിണ്ടുകീറുകയും ചെയ്തു
അതിരാവിലെ, സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒരു പുരുഷന്റെ മൃതദേഹം വീണ്ടെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,” എമർജൻസി മാനേജ്‌മെന്റ് സർവീസസ് വക്താവ് റോബർട്ട് മുലൗദ്സി പറഞ്ഞു. 48 പേർക്ക് പരിക്കേറ്റതായി ജോഹന്നാസ്ബർഗിലെ ഗൗട്ടെങ് പ്രവിശ്യയിലെ പ്രധാനമന്ത്രി പന്യാസ ലെസുഫി ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
മിനിബസ് ടാക്‌സികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തലകീഴായി മറിഞ്ഞ ശക്തമായ സ്‌ഫോടനത്തിന് ശേഷം രാസ ദുർഗന്ധവും നീരാവിയും ഉണ്ടായതായി ദൃക്‌സാക്ഷികൾപറഞ്ഞു. പ്രാഥമിക പരിശോധനയിൽ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ലെസുഫി പറഞ്ഞു.