രാജമൊട്ടാകെ തക്കാളിയുടെ വില കുതിച്ചുയർന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. സാധാരണക്കാർക്ക് വലിയ ആശ്വാസമാണിത്. കുതിച്ചുയർന്ന തക്കാളി വില സാധാരണക്കാർക്ക് മാത്രമല്ല ഗവൻമെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവൽക്കാരെ വരെ ഏർപ്പെടുത്തിയ വാർത്തകൾ നമ്മൾ കണ്ടിരുന്നു. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.10 രൂപയിൽത്താഴെ വില എത്തിയാൽ കർഷകർ നേരിടാൻ പോകുന്ന നഷ്ടം വളരെ വലുതാണ്. വിളവെടുക്കാനുള്ള പണംപോലും ലഭിക്കാതെ വരും. അതുകൊണ്ട്തന്നെ ഇപ്പോഴത്തെ വിലയിടിവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.