ഡല്‍ഹി ഐഐടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍(21) ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനിൽ. ഇതുൾപ്പെടെ ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിട്ടുണ്ട്. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.