Congress against central move to change name of Nehru Museum in Delhi.

ഡൽഹിയിലെ നെഹ്റു മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് മാറ്റിയ കേന്ദ്ര നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. നെഹ്റു-ഗാന്ധി എന്നീ പേരുകൾ കേന്ദ്രം ഭയക്കുന്നെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. നെഹ്റുവിന്റെ ഓർമ്മകളെ ഇല്ലാതാക്കാനെന്ന് കോൺഗ്രസ്. പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാണ് പുതിയ പേര്. മുൻ പ്രധാനമന്ത്രിമാരെ ബഹുമാനിക്കുക എന്ന സന്ദേശമാണ് പുനർനാമകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് മറുപടിയുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞമാസമാണ് ഈ തീരുമാനം കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പേരുമാറ്റം യാഥാർത്ഥ്യമായത് തിങ്കളാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *