ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ഓണത്തിന് നാട്ടിലെത്താൻ മലയാളികള്‍ ഇത്തവണയും നെട്ടോട്ടമോടണം. കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസ് ബുക്കിംഗ് വെബ്‌സൈറ്റുകളില്‍ ടിക്കറ്റൊന്നിന് വില മൂവായിരത്തിയഞ്ഞൂറ് കടന്നു. അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് ബസില്‍ നാട്ടിലേക്ക് പോകാന്‍ ഓണക്കാലത്ത് പതിനേഴായിരത്തിലധികം രൂപ വേണ്ടി വരുമെന്ന് കേള്‍ക്കുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം മനസിലാവുക. ഇത്തവണ കൂടുതല്‍ ബസ് സര്‍വീസുകള്‍ കര്‍ണാടക ആര്‍ടിസി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ നേരത്തേ ബസുകള്‍ പ്രഖ്യാപിച്ചാല്‍ കെഎസ്ആര്‍ടിസിക്കും നല്ല ലാഭമുണ്ടാകും.