ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ ക്യാമ്പയിനുമായി ബിജെപി. മോദി മിത്ര എന്ന പേരിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മെമ്പർഷിപ്പ് ഇല്ലാതെ പാർട്ടി അനുഭാവികളെ കണ്ടെത്തുന്നതാണ് ക്യാമ്പയിൻ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് മോദി മിത്ര എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒരു ലോകസഭാ മണ്ഡലത്തിൽ 5000 പേരെ അനുഭാവികളായി കണ്ടെത്തും.