മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ 57 വയസ്സുകാരനായ ആദിവാസി വയോധികനെ ചെരുപ്പ് കൊണ്ടടിച്ച് ബിജെപി നേതാവ്. ഇന്നലെയാണ് സംഭവം. ബൈക്ക് ആക്സിഡൻ്റിൽ ഒരാൾ മരണപ്പെട്ടതിനു പിന്നാലെയാണ് വിവാദ സംഭവം ആരംഭിച്ചത്. ബൈക്ക് അപകടത്തിൽ ഭോമ സിംഗ് എന്ന 60കാരൻ മരണപ്പെട്ടു. അവിടെ ഉണ്ടായിരുന്ന ആളുകൾ വാഹനം ഓടിച്ചിരുന്ന ബാർനു സിംഗിനെ ചോദ്യം ചെയ്യാൻ തുടങ്ങി. അപകടത്തിൻ്റെ ഞെട്ടലിലായിരുന്ന ബാർനുവിന് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. പിന്നാലെ ബിജെപി നേതാവ് ജയ്ഗണേഷ് ദീക്ഷിത്, ജിതേന്ദ്ര ഖുശ്വാഹ എന്നിവർ ബാർനുവിനെ ചെരിപ്പുകൊണ്ട് മർദിച്ചു. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിലവിൽ മർദനമേറ്റ ബാർനു ഇപ്പോൾ ചികിത്സയിലാണ്.