കാവേരി നദി ജല തർക്കത്തിൽ ബംഗളൂരുവിൽ ഇന്ന് ബന്ദ്. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. കാവേരി നദി ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം ചെയ്തത്. ഓട്ടോ ടാക്സി ഡ്രൈവർമാരുടെ സംഘടനകളും ഒല യൂബർ ഡ്രൈവർമാരും ബന്ദിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ മെട്രോ സർവീസുകൾ പതിവുപോലെ സർവീസ് നടത്തും. ആശുപത്രികൾ, നേഴ്സിങ് ഹോമുകൾ, ഫാർമസികൾ, സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കും. സിനിമ തിയേറ്ററുകൾ അടച്ചിടും. റസ്റ്റോറന്റുകൾ ഭാഗികമായി തുറന്നു പ്രവർത്തിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബന്ദ്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.