ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ കൂടെ വധിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അനന്ത്നാഗ് ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. കൊക്കർനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ജില്ലയിലെ കൊക്കർനാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ഏഴു ദിവസം നീണ്ട നിന്ന ഏറ്റുമുട്ടലായിരുന്നു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസൈർ ഖാൻ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെ ഏറ്റുമുട്ടൽ അവസാനിപ്പിച്ചു.