മണിപ്പൂരിൽ വീണ്ടും ശക്തമായ വെടിവെപ്പും ഏറ്റുമുട്ടലും. ഉഖുൽ ജില്ലയിലെ കുക്കി തോവായ് ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചയാണ് അക്രമണം നടന്നത്. മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഗ്രാമങ്ങളിലും വനമേഖലകളിലും നടത്തിയ പരിശോധനയിൽ മൂന്ന് യുവാക്കളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ കണ്ടെത്തി. ജാംഖോഗിൻ ഹാക്കിപ് (26), താങ്ഖോകൈ ഹാക്കിപ്(35), ഹോളൻസൺ ബെയ്റ്റ്(24) എന്നിവരാണ് കൊല്ലപ്പെട്ടത്.