ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ തക്കാളി കൃഷിക്ക് കാവലിരിക്കുന്നതിനിടെ ഉറങ്ങിപ്പോയ കർഷകനെ അജ്ഞാതർ കഴുത്തറുത്ത് കൊന്നു. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.
ഞായറാഴ്ച അർദ്ധരാത്രി അന്നമയ ജില്ലയിലെ പെദ്ദ ടിപ്പ സമുദ്രത്തിന് സമീപം വിളകൾക്ക് കാവലിരിക്കാൻ കൃഷിയിടത്തിൽ ഉറങ്ങുകയായിരുന്ന കർഷകനായ മധുകർ റെഡ്ഡിയെ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.