ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ L1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഐഎസ്ആർഒയുടെ ആദ്യത്തെ ദൗത്യം ആണിത്. വിക്ഷേപണത്തിന്റെ റിഹേഴ്സൽ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. പേടകത്തിന്റെ ഉപകരണങ്ങളെല്ലാം പരിശോധിച്ചു കഴിഞ്ഞു. കൗണ്ട് ടൗണിന് ശേഷമാണ് എൻജിനിൽ ഇന്ധനം നിറയ്ക്കുന്ന ഘട്ടം പൂർത്തീകരിക്കുക.