തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയാണ് മീര. സംഭവം നടന്നതിനുശേഷം ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മീര അദ്ദേഹത്തിന്റെ മൂത്തമകളാണ്. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.