ബെംഗളൂരുവിൽ 31 കാരനായ സോഫ്റ്റ്‌വെയർ ജീവനക്കാരൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. വീരാർജുന വിജയ്, ഭാര്യ ഹേമാവതി (29), പെൺമക്കളായ മോക്ഷ മേഘനയന (2), എട്ട് മാസം പ്രായമുള്ള സൃഷ്ടി സുനയന എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ ടെക് ഇടനാഴിയിൽ സ്ഥിതി ചെയ്യുന്ന സീഗെഹള്ളിയിലെ സായ് ഗാർഡൻ അപ്പാർട്ട്‌മെന്റിലാണ് എല്ലാവരും താമസിച്ചിരുന്നത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ വിജയ് ആറ് വർഷം മുമ്പ് ഹേമാവതിയെ വിവാഹം കഴിച്ച് ബംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ടീം ലീഡറായി ജോലി ചെയ്യുകയായിരുന്നു.