A Malayali family's car met with an accident in Nanjangud, Mysuru, where a father and son died.A Malayali family's car met with an accident in Nanjangud, Mysuru, where a father and son died.

മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരണപെട്ടു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ് (14) എന്നിവരാണ് അപകടത്തിൽ മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ നഞ്ചൻഗോഡ്-ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തുവെച്ചാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സജ്നയാണ് അബ്ദുൾ നാസറിൻ്റെ ഭാര്യ. മകള്‍: നിയ ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *