മധ്യപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്കൂളുകൾക്ക് അവധി. നടത്താൻ ഉദ്ദേശിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഭോപ്പാലിലെ സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. ബിജെപി മഹാകുംഭ് പ്രവർത്തക സംഗമത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി ഇത്തരത്തിൽ ഒരു അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന് ഡിഇഒ അൻജാനികുമാർ പറഞ്ഞു.
