ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കടൽത്തീരത്ത് നീലത്തിമിംഗലം കരയ്ക്കടിഞ്ഞു. 25 അടി നീളവും 5 ടണ്ണോളം ഭാരവുമുള്ള തിമിംഗലക്കുഞ്ഞ്. ശ്രീകാകുളത്തെ ശാന്തബൊമ്മാലി മണ്ഡലത്തിലെ മേഘവാരം ബീച്ചിലാണ് തിമിംഗലം ഒഴുകിയെത്തിയത്. ബംഗാൾ ഉൾക്കടലിൽ ഇത്തരം തിമിംഗലങ്ങൾ അപൂർവമാണെന്നും ആഴം കുറഞ്ഞ വെള്ളത്തിൽ ചത്തിരിക്കാമെന്നും മത്സ്യത്തൊഴിലാളികൾ കരുതുന്നു.