തിങ്കളാഴ്ച ഗുരുഗ്രാമിൽ പട്ടാപ്പകൽ 19 കാരിയായ യുവതിയെ 23 കാരിയായ മുൻ പ്രതിശ്രുത വരൻ കുത്തിക്കൊന്നു. നേഹയും (19) പ്രതിയായ രാംകുമാറും (23) തമ്മിലുള്ള വിവാഹനിശ്ചയം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നേരത്തെ വേർപെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയും ഇരയും ഉത്തർപ്രദേശിലെ ബദൗൺ സ്വദേശികളാണ്, മൊലഹേര ഗ്രാമത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇവരുടെ വിവാഹനിശ്ചയം ചില കാരണങ്ങളാൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വേണ്ടാന്നുവെയ്ക്കുകയും. പെൺകുട്ടിയോട് പക നിലനിൽക്കെ, പ്രതി അവസരം കിട്ടിയപ്പോൾ പെൺകുട്ടിയെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗുരുഗ്രാം ജില്ലയിലെ മൊലഹേര ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന് സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇരയായ യുവതിയും അമ്മയും സമീപത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.ഇവർ തമ്മിലുള്ള തർക്കത്തെ തുടർന്ന് പ്രതി കത്തി പുറത്തെടുത്ത് യുവതിയെ കുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. രാംകുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.