കോച്ചിംഗ് സെന്ററിലേക്ക് പോയ 14 കാരി പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് 19കാരൻ. രണ്ട് കൂട്ടുകാരെ പുറത്ത് കാവലിരുത്തിയായിരുന്നു ബലാത്സംഗം. വിക്രം, സുഹൃത്ത് ചന്ദ്രപ്രകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയായിയിരുന്നു സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. മൂന്നാം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഡി എസ് പി വിജയകുമാർ പറഞ്ഞു.