വ്യാജ സ്വർണ്ണനാണയങ്ങൾ നൽകി കടയുടമയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തു. ഗോവയിൽ റോഡ് നിർമ്മാണ പണിക്കിടെ നിധി ശേഖരം കിട്ടിയെന്നും അതിൽനിന്ന് ലഭിച്ച ബ്രിട്ടീഷ് കാലത്തെ സ്വർണ്ണനാണയങ്ങളുമാണെന്ന് പറഞ്ഞ് കട ഉടമയെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന സംഘം സമീപിച്ചത്. കട ഉടമയെ വിശ്വസിപ്പിക്കാനായി ആദ്യം വിക്ടോറിയൻ മിന്റ് മുദ്രയുള്ള ഒരു സ്വർണ്ണനാണയം നൽകി. പിന്നീട് സ്വർണനിറം പൂശിയ പിച്ചള നാണയങ്ങൾ നൽകുകയും ചെയ്തെന്നാണ് പരാതി. മുഴുവൻ പണവും കൊടുത്ത ശേഷമാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് ഉടമ മനസ്സിലാക്കിയത്. കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
