തിങ്കളാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. മേഖലയിൽ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ രണ്ട് ഭീകരർ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജമ്മു കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ഓപ്പറേഷൻ പുരോഗമിക്കുന്നതിനാൽ ഇവരുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഭീകരരുടെ നീക്കത്തെക്കുറിച്ച് സുരക്ഷാ സേനയ്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. മൂന്ന് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.