മലയാളികളുടെ സ്വാകാര്യ അഹങ്കാരമായ രണ്ട് വ്യക്തികളാൻ യുസഫ് അലിയും മമ്മൂട്ടിയും. ഇപ്പോഴിത ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈരൽ ആവുകയാണ്. ആനന്ദ് ടിവി ഫിലിം അവാർഡ്സിനായി കഴിഞ്ഞയാഴ്ചയാണ് മമ്മൂട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. ലണ്ടനിൽ വച്ച് യൂസഫലിയേയും കണ്ടുമുട്ടിയിരിക്കുകയാണ് താരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ലണ്ടനിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ ആണ് ഈ ചിത്രങ്ങൾ എടുത്തത്.വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് മമ്മൂട്ടി. അടുത്തിടെ യൂസഫലിയുടെ സഹോദരൻ
എം.എ.അഷ്റഫലിയുടെ മകളുടെ വിവാഹത്തിനും മമ്മൂട്ടിയും മോഹൻലാലുമെല്ലാം കുടുംബസമേതം എത്തിയിരുന്നു. പല വേദികളിലും ഇരുവരും തമ്മിൽ സൗഹൃദം പങ്കിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്.