ഖുഷി ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ചിത്രത്തിന്റെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നുമായി ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്കായി വീതിച്ചു നൽകാമെന്ന് വിജയ് പറഞ്ഞിരുന്നു. 100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കി. പറഞ്ഞ വാക്ക് പാലിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയാണ് പ്രിയ താരം. നിരവധി പേരാണ് വിജയ് ദേവരകൊണ്ടയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഇതിനുമുൻപും പ്രേക്ഷകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിരുന്നു.100 ആരാധകരുടെ മുഴുവൻ ചെലവും താരം ഏറ്റെടുത്തു കൊണ്ടുള്ള മണാലി ട്രിപ്പാണ് ഒടുവിലായി അദ്ദേഹം ഒരുക്കിയത്.