ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം അക്വാമാന്റെ രണ്ടാം ഭാഗമായ അക്വാമാന്‍ ആന്റ് ദ ലോസ്റ്റ് കിംഗ്ഡത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്രിക്ക് എന്നിവർ തിരക്കഥ ഒരുക്കുന്നത്. ജെയിംസ് വാനാണ് സംവിധാനം ചെയ്യുന്നത്. ജോസൺ മൊമോവയാണ് നായകൻ. മത്സ്യങ്ങളോടും മറ്റും സംസാരിക്കാൻ കഴിയുന്ന കടൽ ജീവികളുടെ കഴിവുകൾ നേടിയ ആർതർ കറി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അതിമാനുഷിക കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. 205 മില്യൺ ഡോളറിലാണ് ചിത്രം ഒരുക്കിയത്. ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്യും. ആംബർ ഹേർഡ്, നിക്കോൾ കിഡ്മാൻ, പാട്രിക് വിൽസൺ, യഹ്യ അബ്ദുൾ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.