69മത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് പ്രഖ്യാപിക്കുക. മലയാള സിനിമകളിൽ നിന്ന് മിന്നൽ മുരളി, നായാട്ട്, മേപ്പടിയൻ തുടങ്ങിയ ചിത്രങ്ങളാണ് അവാർഡിന്റെ പരിഗണനയിലുള്ളത്. മികച്ച മലയാള ചിത്രം എന്ന അവാർഡിന്റെ അവസാന പട്ടികയിൽ ഹോം, ചവിട്ട്, മേപ്പടിയൻ, ആവാസ വ്യൂഹം എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം. നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സാധ്യത പട്ടികയിൽ ജോജു ജോർജ് ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ആലിയ ഭട്ടും കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന. ഗംഗുഭായ് കത്തിയവാഡി എന്നീ ചിത്രത്തിലെ പ്രകടനത്തിന് ആലിയയ്ക്കു തലൈവി എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണ റണൌട്ടിന് ആണ് സാധ്യത നൽകുന്നത്. ഡൽഹിയിൽ വെച്ചാണ് പ്രഖ്യാപനം.