ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. എസ്. എസ് രാജമൗലിയാണ് നിർമ്മാതാവ്. നിതിൻ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മെയ്ഡ് ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രം ഇറങ്ങുക. ചിത്രത്തിൻറെ പ്രഖ്യാപന വീഡിയോ ചിത്രത്തിന്റെ നിർമ്മാതാവ് എസ്. എസ് രാജമൗലി സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിട്ടുണ്ട്.