ആയിരം കോടി ക്ലബ്ബിൽ കയറി ഷാറൂഖാന്റെ ചിത്രം ജവാൻ. റെഡ് ചില്ലിസ് എന്റർടൈമെന്റ് ആണ് ചിത്രം ആയിരം കോടി ക്ലബ്ബിൽ കയറിയ വിവരം എക്സിലുടെ അറിയിച്ചത്. ലോകമെമ്പാടും ബോക്സോഫീസിൽ 1004.92 കോടി രൂപയാണ് ഇതുവരെയുള്ള കളക്ഷൻ. ശനിയാഴ്ച മാത്രം ജവാന്റെ ആഗോള ഗ്രോസ് കളക്ഷൻ 979.08 കോടി രൂപയാണ്. ഞായറാഴ്ച മാത്രം 25.84 കോടി രൂപയും നേടി. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് സംവിധായകൻ അറ്റ്ലീയും എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.