സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് സൂചന. ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 10നാണ് ജയിലർ റിലീസ് ചെയ്തത്. ഇപ്പോഴും പല തീയറ്ററുകളിലും വളരെ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ് സിനിമ. ആദ്യ ആഴ്ചയിൽ തന്നെ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു. ജയിലറിന്റെ ഓടിടി റിലീസിംഗ്ന് കാത്തിരിക്കുകയാണ് ആരാധകർ.