സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദ്രനുമായുള്ള വിവാഹവാർത്തകളോട് പ്രതികരിച്ച് നടി കീർത്തി സുരേഷ് രംഗത്തെത്തി. അനിരുദ്ധ് എന്റെ സുഹൃത്ത് മാത്രമാണെന്ന് നടി പറഞ്ഞു. ഞാനും അനിരുദും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുയെന്ന തരത്തിലുള്ള വാർത്തകൾ സത്യമല്ലയെന്ന് നടി കീർത്തി സുരേഷ് വ്യക്തമാക്കി. നേരത്തെ കീർത്തിയുടെ പിതാവ് ജി സുരേഷ് കുമാറും ഈ വാർത്തയോട് പ്രതികരിച്ചിരുന്നു. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.