Ente Keralam
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു.
Ente Keralam -
8 months ago
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറി പലവ്യഞ്ജനം എന്നിവയുടെ വിലയാണ് ദിനം പ്രതി അധികരിച്ചുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി ഉയര്‍ന്നിട്ടുണ്ട്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയര്‍ന്നത്. ദിനംപ്രതിയാണ് ഇപ്പോള്‍ പച്ചക്കറികളുടെയും വില വര്‍ധിക്കുന്നത്. അതേസമയമം, വില കൂടിയതോടെ സാധനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ എണ്ണവും കുറഞ്ഞു