Category: Thrissur News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക്‌ ദാരുണാന്ത്യം. തൃശ്ശൂർ കയ്പമംഗലം വഞ്ചിപ്പുരയിലാണ് സംഭവം. മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ്, കുന്നുങ്ങൾ അബ്ദുൽ റസാക്കിന്റെ മകൻ ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ ഏഴ് പേരാണ് അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നത്.…

തൃശൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ 44 വയസ്സുകാരൻ ഭരതനാണ് മരിച്ചത്. നേരം കഴിഞ്ഞിട്ടും ഭരതനെ കാണാതായതോടെ തിരഞ്ഞിറങ്ങിയപ്പോഴാണ് കുളക്കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും…

തൃശൂർ കാട്ടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ കാട്ടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃതദേഹമാണ് കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ആർച്ച. സംഭവത്തിൽ കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…

കാലടി പ്ലാന്റേഷനിൽ കാട്ടാന ശല്യം രൂക്ഷം

തൃശ്ശൂർ എറണാകുളം ജില്ലാ അതിർത്തിയിലെ കാലടി പ്ലാന്റേഷൻ, അതിരപ്പള്ളി എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. എസ്റ്റേറ്റിലെ കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കാട്ടാനം ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാൻ കഴിയാത്ത വിധം ഭീതിയിലാണ് ജനങ്ങൾ. കൃഷി ഉൾപ്പെടെ വീടുകളും ഷെഡുകളും കാട്ടാന തകർത്തു.…

തൃശൂരിൽ ചന്ദനക്കൊള്ള സംഘം പിടിയിൽ.

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തും. ഇതിൽ ഉൾപ്പെട്ട മൂന്നു…

തൃശ്ശൂരിൽ വഞ്ചി മറിഞ്ഞു ; കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

തൃശ്ശൂരിൽ പിച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. നാലു പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. പൊട്ടിമട സ്വദേശി ശിവപ്രസാദ് നീന്തി കയറുകയും മൂന്നു പേരെ കാണാതായ വിവരം അറിയിക്കുകയുമായിരുന്നു.…

തൃശ്ശൂരിൽ വഞ്ചി മറിഞ്ഞു ; കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂരിൽ പിച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയിരുന്നു സംഭവം. നാലു പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. പൊട്ടിമട സ്വദേശി ശിവപ്രസാദ് നീന്തി കയറുകയും മൂന്നു പേരെ കാണാതായ വിവരം അറിയിക്കുകയുമായിരുന്നു.…

തൃശ്ശൂരിൽ വാഹനപകടം ; നടൻ ജോയ് മാത്യു ഉൾപ്പെടെ രണ്ടുപേർക്ക് പരുക്ക്

തൃശ്ശൂർ മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. നടൻ ജോയ് മാത്യു ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ജോയ് മാത്യു. പിക്കപ്പ് വാനിന്റെ മുൻവശം പൂർണമായി തകരുകയും പിക്കപ്പ്…

തൃശ്ശൂരിൽ ഇന്ന് പുലികളി

ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശൂരിൽ പുലിക്കളി ഒരുങ്ങുന്നത്. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി ഇന്ന് പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്.

തൃശ്ശൂരിൽ സ്വർണ്ണവും ബൈക്കും മോഷ്ടിച്ച സംഭവം ; അഞ്ചുപേർ പിടിയിൽ

തൃശ്ശൂർ കുന്നംകുളത്ത് നിർത്തിയിട്ട ബൈക്കിൽ സൂക്ഷിച്ച 48 ഗ്രാം സ്വർണവും ബൈക്കും മോഷ്ടിച്ച സംഭവത്തിൽ അഞ്ചുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ശ്രീരാഗ്, ആശിഷ്, വിമൽ, റിഷാദ്, ആദിത് എന്നിവരാണ് അറസ്റ്റിലായത്.…