Category: Kottayam News

കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി വീണ്ടും പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞു

കോട്ടയം കുമാരനെല്ലൂരിൽ നായകളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ റോബിൻ ജോർജ് വീണ്ടും പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ പോലീസ് സംഘം ഇയാളുടെ വീട് സ്ഥിതി ചെയ്യുന്ന കൊശമറ്റം കോളനി ഭാഗത്ത് എത്തിയിരുന്നു. പോലീസിനെ കണ്ട ഇയാൾ…

പിതാവിന്റെ മരണശേഷം വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത മകൻ കസ്റ്റഡിയിൽ

കോട്ടയം മുട്ടമ്പലത്ത് പിതാവിന്റെ മരണശേഷം വ്യാജ രേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതി കസ്റ്റഡിയിൽ. പുത്തൻപറമ്പിൽ കെ ആർ ചന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയ്യാറാക്കി വീടും വാസ്തുവും കൈവശപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ഇയാളുടെ…

ബാങ്കിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ; ബാങ്ക് മാനേജർ മാനസികമായി തളർത്തിയെന്ന് കുടുംബം

കോട്ടയത്ത് ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്തു. കോട്ടയം അയ്മനം സ്വദേശി 50 വയസ്സുകാരൻ കെ സി ബിനുവാണ് ആത്മഹത്യ ചെയ്തത്. ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം പറയുന്നു. കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ…

റോബിൻ നായകൾക്ക് പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

കോട്ടയത്ത് ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.റോബിന്റെ കഞ്ചാവ് വില്പന അല്പം മുൻപാണ് പോലീസ് പിടികൂടിയത്. ഹോസ്റ്റലിൽ നിന്ന് 18 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ…

കോട്ടയത്തിന്റെ മലയോരമേഖലകളില്‍ മണിക്കൂറുകള്‍ നീണ്ട മഴയിൽ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ; ആളപായമില്ല

കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ മണിക്കൂറുകൾ നീണ്ട മഴയെത്തുടര്‍ന്ന് ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. തീക്കോയിപഞ്ചായത്തിലാണ് ഉരുൾപൊട്ടിയത്. രണ്ടു മണിയോടെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു. ജനവാസ മേഖലകളായ ഇഞ്ചിപ്പാറയിലും, ആനിപ്ലാവിലുമുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ആളപായമില്ല. കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം ഈരാറ്റുപേട്ട…

കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയത്ത് നീണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. സുഹൃത്ത് അനന്തുവിന് കുത്തേറ്റു. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് പത്തരയോടെയാണ് നീണ്ടൂരിൽ സംഭവം നടന്നത്. അശ്വിൻ…

ആകാശപാതയുടെ ബലപരിശോധന ഇന്നുമുതൽ നടക്കും

കോട്ടയത്തെ ആകാശപാതയുടെ ബലപരിശോധന ഇന്നുമുതൽ നടക്കും. പാലക്കാട് ആർഐടി നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. പരിശോധന റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും ആകാശപാത പദ്ധതി തുടരണോ പൊളിച്ചു നീക്കണോ എന്ന് തീരുമാനിക്കുക. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടക്കുന്നത്. ബല പരിശോധനയുടെ ഭാഗമായി ഇന്നുമുതൽ…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; നാമനിർദ്ദേശകപത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ ലഭിച്ചത് 10 സ്ഥാനാർത്ഥികളുടെ പത്രികകൾ അതിൽ മൂന്നെണ്ണം തള്ളി. രണ്ടുപേർ ഡമ്മി സ്ഥാനാർത്ഥികളാണ്. അപര സ്ഥാനാർത്ഥികൾ ഇല്ല. ആകെ 7 സ്ഥാനാർത്ഥികളാണ് ഇനി മത്സരം രംഗത്ത് അവശേഷിക്കുന്നത്.

കോൺക്രീറ്റ് പാളി അടർന്നുവീണു കാൽനടയാത്രക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോട്ടയത്ത് മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണു കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അപകടകാരണം നഗരസഭയുടെ അനാസ്ഥയെന്നാണ് ആരോപണം. കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങളുടെ പട്ടികയിൽ നിന്ന് ഈ കെട്ടിടത്തെ നഗരസഭ ഒഴിവാക്കിയിരുന്നു. മീനാക്ഷി…

പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കോട്ടയം: വാകത്താനം പാണ്ടന്‍ ചിറ ഓട്ടക്കുന്ന് വീട്ടില്‍ ഓട്ടക്കുന്നേല്‍ സാബുവിന്റെ കാറിന് തീപിടിച്ചു. സാബു യാത്ര കഴിഞ്ഞു വീടിന് സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു.കാര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. നാട്ടുകാര്‍ വളരെ ശ്രെമപെട്ടന് സാബുവിനെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ…