E-commerce websites such as Flipkart and Amazon with huge offersE-commerce websites such as Flipkart and Amazon with huge offers

വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പനമേളയായ ബിഗ് ബില്യണ്‍ ഡേ സെയില്‍ നടക്കാൻ പോകുന്നത്. അതേസമയം തന്നെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് ആമസോണും പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈലുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വമ്പിച്ച ഓഫറുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്ളിപ്കാര്‍ട്ട് പുറത്തുവിടും. ഇലക്ട്രോണിക്സ്, ആക്സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് ഈ കോമേഴ്സ് വെബ്സൈറ്റ് ആയ ഫ്ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ടിവി, ഗൃഹോപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, ഫർണിച്ചർ എന്നിവയ്ക്കും വിലക്കിഴിവുണ്ടാവും. ആമസോണ്‍
ഒക്ടോബര്‍ 10 മുതല്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇവന്റ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മൊബൈൽ, ലാപ്ടോപ്പ്, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവികൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്കും ഓഫർ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *