ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. തനിക്ക് നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി അറിയിച്ചു. മലയാള സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലു ഉൾപ്പെടെ നിരവധി മലയാളി താരങ്ങൾ ഗോൾഡൻ വിസ കരസ്ഥമാക്കിയിട്ടുണ്ട്. 2019 ജൂണിലാണ് യുഎഇ ഗോള്‍ഡന്‍ വിസ വിതരണം തുടങ്ങിയത്.