Author: Editor

മഹാരാഷ്ട്രയിൽ 27 വയസ്സുകാരനെ നക്സലുകൾ കൊലപ്പെടുത്തി

കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ 27കാരനെ നക്സലുകൾ വെടിവച്ച് കൊലപ്പെടുത്തി. പോലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജില്ലയിൽ ഈയാഴ്ച മാത്രം നക്സലുകൾ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിത്. വെള്ളിയാഴ്ച രാത്രിയാണ് അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.…

മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്

പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്. അഭിരാമി തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മിക്‌സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് ഗായിക പറഞ്ഞു. ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. കൈയ്യിലെ അഞ്ചു വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്.…

യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജയനഗറിലെ ഹരിനാരായണപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിമൾ എന്ന യുവാവാണ് ഭാര്യ അപർണ ബൈദ്യയെ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സ്കൂൾ കഴിഞ്ഞ്…

കുസാറ്റ് അപകടം ; വിദ്യാർത്ഥികളുടെ പൊതുദർശനം ആരംഭിച്ചു

കുസാറ്റ് ദുരന്തത്തിൽ മരിച്ച നാലു പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ദുരന്തത്തില്‍ വിടപറഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കാമ്പസിൽ പൊതുദർശനത്തിന് വച്ചു. വിദ്യാർത്ഥികൾക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേരാണ് ക്യാമ്പസിൽ എത്തിക്കൊണ്ടിരിക്കുന്നത്. സാറാ തോമസ്, അതുൽ…

പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് നിര്‍ദേശം. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ്…

മന്ത്രിമാർ ദുരന്തസ്ഥലം ഇന്ന് സന്ദർശിക്കും

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടസ്ഥലം മന്ത്രിമാർ ഇന്ന് സന്ദർശിക്കും. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് സന്ദർശനത്തിനായി എത്തുക. മന്ത്രിമാർ രാവിലെ 8.30യോടെ സംഭവസ്ഥലം സന്ദർശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഉടൻ പൂർത്തിയാകും. കളമശ്ശേരി മെഡിക്കൽ…

അപകടത്തിൽപ്പെട്ടവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ

ഇടുക്കി കട്ടപ്പനയിൽ അപകടത്തിൽപ്പെട്ടവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാർക്കെതിരെ സസ്‌പെൻഷൻ. നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ ആസാദ്, അജീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച കട്ടപ്പന നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും…

മകന്റെ മരണത്തിന് പിന്നാലെ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മകന്റെ മരണത്തിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന്‍ ബെന്യാമിന്‍ ഇന്നലെ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ…

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്

സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടക്കുക. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക്…

രാജസ്ഥാനിൽ നാളെ വിധിയെഴുതും

രാജസ്ഥാനിൽ നാളെ വോട്ടെടുപ്പ്. നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ടർമാരെ നേരിൽ കണ്ടും ഫോണിൽ വിളിച്ചും വോട്ടു ഉറപ്പിക്കുന്ന തിരക്കിലാണ് എല്ലാ സ്ഥാനാർത്ഥികളും. 200 സീറ്റുകൾ ഉള്ള രാജസ്ഥാൻ നിയമ സഭയിലേക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 6 വരെയാണ് പോളിംഗ്…