areekode new daily

ഇന്ന് 14 ജില്ലകളിലും യെല്ലോ അലേർട്ട്

areekode new daily - 10 months ago

സംസ്ഥാനത്ത് കാലവർഷം സജീവമായി തുടരുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്ക്. ബുധനാഴ്ച്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Related Creators

Kizhuparamba News
മഞ്ചേരി വാർത്തകൾ
areekode new daily
Kozhikkode news
pookkottur
Malappuram news
Kerala news
നമ്മുടെ കണ്ണൂർ
kasargode news
GLOBAL NEWS
Thrissur daily news
പാലക്കാട് പ്രാദേശിക വാർത്തകൾ
Edu-news
Kochin Express
Eranakulam news
തിരുവനന്തപുരം വാർത്തകൾ
Kollam daily
പത്തനംതിട്ട വാർത്തകൾ
Iduki news
Kottayam news
ആലപ്പുഴ നാട്ടുവാർത്തകൾ
Movie Talkies
Kozhikkode Express
Ente Keralam
The India live