Month: September 2023

സംസ്ഥാനത്ത് ശക്തമായ മഴ ; സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണ് ഒരാൾക്ക് പരിക്ക്

കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ യുപി സ്കൂളിന്റെ മതിലിടിഞ്ഞുവീണ് ഒരാൾക്ക് പരിക്ക്. ലോട്ടറി കച്ചവടം നടത്തുന്ന സുബ്രഹ്മണ്യനാണ് പരിക്കേറ്റത്. ലോട്ടറി കച്ചവടം നടത്തുന്ന താൽക്കാലിക ഷെഡിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ 2022ലെ തെരുവത്ത് രാമൻ പുരസ്കാരം ചന്ദ്രിക സബ് എഡിറ്റർ കെ പി ഹാരിസിന്

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ 2022ലെ തെരുവത്ത് രാമൻ പുരസ്കാരം ചന്ദ്രിക സബ് എഡിറ്റർ കെ പി ഹാരിസിന്. 2022 ഡിസംബർ 19ൽ പുറത്തിറക്കിയ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിൽ ഉള്ള ഒന്നാം പേജ് രൂപകൽപ്പന ചെയ്തതിനാണ് പുരസ്കാരത്തിന് അർഹത…

2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള ആര്‍ബിഐ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ മൂല്യം ഇല്ലാതാകും. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ പറഞ്ഞു. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ്…

ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ആലപ്പുഴയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ് നടക്കുന്ന സാഹചര്യത്തിൽ മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് സ്കൂൾ അധികൃതർ

തലസ്ഥാനത്ത് മഴക്കിടയിൽ ഉപജില്ല സ്കൂൾ മീറ്റ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുട്ടികളെ മഴ നനയിച്ച് സ്കൂൾ മീറ്റ്. കിളിമാനൂർ ഉപജില്ലാ സ്കൂൾ മീറ്റാണ് പെരുമഴയത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവെച്ചില്ല. മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂൾ…

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം മടത്തറ എഫ്.എച്ച്.സി 92% സ്‌കോറും, എറണാകുളം കോടനാട് എഫ്.എച്ച്.സി 86% സ്‌കോറും, കോട്ടയം വെല്ലൂര്‍ എഫ്.എച്ച്.സി 92% സ്‌കോറും,…

പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലർത്തണം ; വീണ ജോർജ്

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണംമെന്നു ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും…

കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലയെന്ന് തീരുമാനം ; മൃഗപരിപാലന കേന്ദ്രത്തിൽ സംരക്ഷിക്കും

വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ കാട്ടിൽ വിടില്ലയെന്ന് തീരുമാനം. കുപ്പാടി മൃഗപാരിപാലന കേന്ദ്രത്തിൽ കടുവയെ സംരക്ഷിക്കും. കേന്ദ്രത്തിൽ കടുവകളുടെ എണ്ണം പരമാവധി ആയതിനാൽ തിരുവനന്തപുരം മൃഗശാലയിലേക്ക് രണ്ട് കടുവകളെ മാറ്റാൻ ശ്രമം തുടങ്ങി. വനംവകുപ്പിന്റെ വിദഗ്ധസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. കടുവയുടെ…

പാലക്കാട് യുവാക്കളുടെ മരണം ; അനന്തകുമാറിനെ റിമാന്റ് ചെയ്തു

പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മരണത്തെത്തുടർന്ന് അറസ്റ്റിലായ സ്ഥലയുടമ അനന്തകുമാറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നിൽ എത്തിച്ചു. തെളിവ് നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ വകുപ്പുകൾ…

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശ്ശൂരിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക്‌ ദാരുണാന്ത്യം. തൃശ്ശൂർ കയ്പമംഗലം വഞ്ചിപ്പുരയിലാണ് സംഭവം. മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ്, കുന്നുങ്ങൾ അബ്ദുൽ റസാക്കിന്റെ മകൻ ഹാരിസ് എന്നിവരാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ ഏഴ് പേരാണ് അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നത്.…